തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ‘ ന6 മഴ തുടരുന്നു. പലയിടങ്ങളിലും ‘ രൂപപ്പെട്ടു. കൊച്ചിയുടെ പല ഭാഗങ്ങളിലും അതിരൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വാർഡുകളിൽ വരെ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. കോഴിക്കോട് ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നു.
തൃശ്ശൂരിലും അതിശക്തമായ മഴയാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐസിയുവിൽ വരെയാണ് വെള്ളം എത്തിയത്. തൃശ്ശൂർ കിഴക്കേക്കോട്ടയിൽ ബിഷപ് ഹൗസിന് സമീപം മതിൽ തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിലും വെള്ളം കയറി.
എറണാകുളം മുതൽ വയനാട് വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിന് മുകളിലായി നിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത തുടരുന്നത്.
വ്യാപകമായ കൃഷി നാശമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.കൊച്ചിയിൽ പലേടത്തും മണ്ണിടിഞ്ഞു. ചാലിയാറിൽ ജലനിരപ്പുയർന്നു.കാലാവസ്ഥ പ്രതികൂലമായതിനാൽ കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസിൻ്റെ റിയാദ്, മസ്ക്കത്ത്, അബുദാബി വിമാനങ്ങൾ മുടങ്ങി. മലങ്കര ഡാമിൻ്റെ 4 ഷട്ടറുകൾ ഉയർത്തി. തീരത്തുള്ളവർ ജാഗ്രത പാലിക്കണം. കൊല്ലം കിഴക്കേക്കല്ലടയിൽ തെങ്ങ് വീണ് വീട് തകർന്നു.മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.