അടൂരിൽ യുവാവിന് ഗുണ്ടാസംഘത്തിൻ്റെ ക്രൂര മർദ്ദനം, ആക്രമണം സിനിമാ സ്റ്റൈലിൽ കിലോമീറ്ററുകളോളം വാഹനം പിന്തുടർന്ന്

Advertisement

അടൂര്‍. പാലമേൽ ആദിക്കാട്ട് കുളങ്ങര ചാമവിളക്കിഴക്കതിൽ ഷൈജുവിനാണ് മർദ്ദനമേറ്റത് .ബുധനാഴ്ച വൈകിട്ട് 3.30 ഓടെ പുതുവലിൽ വച്ചായിരുന്നു സംഭവം. കാറിൽ സഞ്ചരിയ്ക്കുകയായിരുന്ന ഷൈജുവിനെ കിലോമീറ്ററുകളോളം മറ്റൊരു കാറിൽ പിൻതുടർന്ന സംഘം വാഹനം കുറുകെ നിർത്തിയ ശേഷം കമ്പിവടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിയ്ക്കുകയായിരുന്നു.

നാട്ടുകാർ കൂടിയതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഷൈജുവിന് മർദ്ദനത്തിൽ സാരമായി പരിക്കേറ്റു.

സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ ജിനു, കണ്ടാലറിയുന്ന രണ്ട് പേർ എന്നിവരെ പ്രതികളാക്കി അടൂർ പോലീസ് കേസ്സെടുത്തു.പ്രതിയുടെ സുഹൃത്തിനെതിരെ ഷൈജു ഏനാത്ത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിൻവലിയ്ക്കാത്തതാണ് ആക്രമണത്തിന് കാരണമായി പറയപ്പെടുന്നത്.പ്രതികൾക്കെതിരെ ഐ.പി.സി 294 ( ബി ),321, 343,427,506, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ്സെടുത്തിരിക്കുന്നത്.