തിരുവനന്തപുരം.കേരളത്തിലെ പ്രളയത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ടോ, എന്തായാലും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന് ലഭിച്ച വിവരം അതാണ്. സംഭവത്തില്‍ അതിയായ ദുഃഖമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്. കമൻറ് ബോക്സിൽ രാജീവ് ചന്ദ്രശേഖറിന് പരക്കെ പരിഹാസവും വിമർശനവും. കേന്ദ്രമന്ത്രിയെ ട്രോളി മന്ത്രി വി ശിവൻകുട്ടിയും എംഎല്‍എ മാരായ വി കെ പ്രശാന്തും ടി സിദ്ദിഖും മേയർ ആര്യ രാജേന്ദ്രനും. വിമർശനം കടുത്തതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കേന്ദ്രമന്ത്രി.
ഈ മഴ കണ്ടാലും തിരുവനന്തപുരത്തെ കുഴികളും കുളങ്ങളും ഓര്‍മ്മ വന്നാലും ആര്‍ക്കും അബദ്ധം പിണയും.
കേരളത്തിന് പുറത്ത് എവിടെയോ ഇരുന്നുള്ള കേന്ദ്ര മന്ത്രിയുടെ വിലാപം ആണ് കൈവിട്ടുപോയത്.
ഒന്നര മണിക്കൂറിലെ മഴയിൽ മുങ്ങിയ തിരുവനന്തപുരം നഗരത്തെക്കുറിച്ച് തലസ്ഥാന മണ്ഡലത്തിലെ സ്ഥാനാർത്ഥി വല്ലതും പറഞ്ഞോ, എന്ന് ആരെങ്കിലും ചോദിച്ചാൽ മറുപടി പറയേണ്ട എന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവണം..
ഇംഗ്ലീഷ് പരിഭാഷയൊക്കെ ചേർത്ത് ആമ് പോസ്റ്റ് ഒന്ന് പൊലിപ്പിച്ചത്.
പക്ഷെ പോസ്റ്റ് ഇട്ട് അപ്പോള്‍ തന്നെ സംഭവം കയ്യീന്ന് പോയി. കമൻറ് ബോക്സിൽ പൊങ്കാല. ട്രോളോടുട്രോള്‍.
ഇപ്പോൾ കണ്ടത് 2018 സിനിമയാണ്. തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്കിങ്ങോട്ട് വന്നാൽ പൂർണ്ണ ബോധം പോകാതെ രക്ഷപ്പെടാം എന്ന് മന്ത്രി വി ശിവൻകുട്ടിയുടെ പരിഹാസം. തിരുവനന്തപുരത്തിന് തെറ്റുപറ്റിയിട്ടില്ലെന്ന് ജൂൺ 4ന് മനസ്സിലാവുമെന്ന് ടി സിദിഖ് ടി എം എൽ എ. ഇനിയിപ്പോ ഇതെങ്ങാനും കണ്ടിട്ടാണോ എന്തോ എന്ന് 2018 സിനിമയിലെ പ്രളയ രംഗം പങ്കു വെച്ച് മേയർ ആര്യ രാജേന്ദ്രൻ.ആടുജീവിതം കണ്ടിട്ട് കേരളം മരുഭൂമിയായി എന്നു പറയുമോ , ഇതൊക്കെ ശ്രദ്ധിക്കേണ്ട അംബാനെ എന്ന് വി കെ പ്രശാന്ത് MLA. എയറിലായെന്ന് മനസ്സിലായതോടെ കേന്ദ്രമന്ത്രി പോസ്റ്റ് മുക്കി. പക്ഷേസ്ക്രീന്‍ഷോട്ടുകളിലൂടെ മന്ത്രിയെ പ്രളയത്തില്‍മുക്കിപ്പിടിച്ചിരിക്കയാണ് എതിര്‍കക്ഷികള്‍.
Home News Breaking News പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെടേണ്ടിയിരുന്നവര്‍ക്ക് ആദരാഞ്ജലികള്‍, രാജീവ് ചന്ദ്രശേഖര്‍ എയറിലായി