ഭാര്യക്ക് ജീവനാംശംനൽകുന്നില്ലെന്ന കേസിൽ പൊലീസ് ആളുമാറി നിരപരാധിയെ ജയിലിൽ അടച്ചു

Advertisement

മലപ്പുറം. പൊന്നാനിയിൽ പൊലീസ് ആളുമാറി നിരപരാധിയെ ജയിലിൽ അടച്ചു.ഭാര്യക്ക് ജീവനാംശംനൽകുന്നില്ലെന്ന കേസിൽ വെളിയങ്കോട് സ്വദേശി അലുങ്ങൽ അബൂബക്കറാണ് പ്രതിയായി വടക്കേ പുറത്ത് അബൂബക്കറിനു പകരം ജയിലിൽ കിടന്നത്..പരാതിയുമായി ബന്ധുക്കൾ കോടതിയെ സമീപിച്ചതോടെ യുവാവ് ജയിൽ മോചിതനായി..

ജീവനാംശം നൽകുന്നില്ലെന്ന ഭാര്യയുടെ പരാതിയിൽ വടക്കേ പുറത്ത് അബൂബക്കറിനെ അറസ്റ്റ് ചെയ്യാൻ തിരൂർ കുടുംബ കോടതിയിൽ നിന്നുള്ള വാറന്റ് ഉണ്ടായിരുന്നു.പൊലീസ് നേരെ പോയത് ആലുങ്ങൽ അബൂബക്കറിന്റെ വീട്ടിൽ.
ആലുങ്ങൽ അബൂബക്കറിന്റെ പേരിൽ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ടു ഭാര്യ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.ആദ്യം ഈ കേസ് ആണെന്ന് കരുതിയെങ്കിലുംപിന്നീട് വീട്ടു പേരിൽ മാറ്റമുണ്ടെന്ന് അബൂബക്കർ പോലീസിനോട് പറഞ്ഞിരുന്നു.പക്ഷെ പൊലീസ് വഴങ്ങിയില്ല ,പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി .. ഭാര്യക്ക് ജീവനാംശമായി നാല് ലക്ഷം രൂപ നല്കാൻ കോടതി വിധിച്ചു.തുക ഇല്ലെന്ന് പറഞ്ഞതോടെ ആറു മാസം തടവിനും ശിക്ഷിച്ചു.എന്നാൽ സംശയം തോന്നി ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ പ്രതി വടക്കേ പുറത്ത് അബൂബക്കർ ആണെന്ന് വ്യക്തമാകുന്നത്.. കോടതിക്ക് കാര്യം ബോധ്യപ്പെട്ടതോടെ യുവാവിനെ കോടതി ജയിൽ മോചിതനാക്കി

വാറന്റ് ആയ കേസിലെ പ്രതി അബൂബക്കർ വിദേശത്താണെന്നാണ് വിവരം.രണ്ടു അബൂബക്കർ മാരുടെയും പിതാവിന്റെ പേര് ഒന്നായതാണ് വീഴ്ചക്ക് ഇടയാക്കിയത് എന്ന് പൊലീസ് പറയുന്നു.മനുഷ്യവകാശ കമ്മീഷന് ഉൾപ്പടെ പോലീസിനെതിരെ പരാതി നൽകാനാണ് അബൂബക്കറിന്റെ തീരുമാനം