വാർത്താനോട്ടം

Advertisement

2024 മെയ് 24 വെള്ളി

BREAKING NEWS

👉ഹരിയാനയിൽ ബസ്സപകടം 7 പേർ മരിച്ചു.20 പേർക്ക് പരിക്ക്

👉 നീലേശ്വരത്ത് നങ്കൂരമിട്ട ബോട്ട് കാറ്റിൽ തകർന്നു.

👉സംസ്ഥാനത്ത് ഇന്നും കനത്ത മഴ സാധ്യത; 9 ജില്ലകളിൽ യല്ലോ അലർട്ട്.

👉 പെരിയാറിലെ മത്സ്യക്കുരുതി; വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ വാരാപ്പുഴയിൽ ഇന്ന് യോഗം.

👉 ലോക്സഭാ തെരഞ്ഞെടുപ്പ്: പഞ്ചാബിൽ ഇന്ന് രണ്ടിടത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ

👉 കൊച്ചിയിലെ വെള്ളക്കെട്ട്: ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

🌴 കേരളീയം 🌴

🙏 കേരള തീരത്തിന് അരികിലായി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കേരളത്തില്‍ മഴ ശക്തമാകുകയാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി കൂടി നാളത്തോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം വിലയിരുത്തി.

🙏 സംസ്ഥാനത്ത് പലയിടത്തും കൂടുതല്‍ മഴയ്ക്ക് സാധ്യത. മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.

🙏 മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍, തദ്ദേശസ്വയം ഭരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്.നമ്പര്‍: 0471 2317 214.

🙏 പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതിയെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

🙏 സിഎസ്‌ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തിരുവനന്തപുരം പാളയം എല്‍എംഎസ് കോംപൗഡിന്റെ ഭരണം തഹസില്‍ദാര്‍ ഏറ്റെടുത്തു. സമാധാന അന്തരീക്ഷത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് സബ് കളക്ടര്‍ അറിയിച്ചു.

🙏 സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ട്ടേഴ്സുളള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ മാത്രമേ നടത്താന്‍ പാടുളളു. 18 വര്‍ഷം വരെ പഴക്കം ഉള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാം.

🙏 പെരിയാറിലെ മത്സ്യക്കുരുതിയില്‍ ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി പി. രാജീവ് . പെരിയാറില്‍ കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തൊടിങ്ങയതുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

🙏 ജിഎസ്ടി വകുപ്പിന്റെ ഓപ്പറേഷന്‍ പാംട്രീയിലൂടെ അഞ്ഞൂറ് കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മിച്ചതായി കണ്ടെത്തി. ആക്രികച്ചവടത്തിന്റെ മറവില്‍ നടക്കുന്ന കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്താന്‍ ജിഎസ്ടി വകുപ്പ് ഏഴ് ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലാണ് മുന്നൂറിലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശോധന നടത്തിയത്.

🙏 പാലക്കാട് കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിയില്‍ കുടുങ്ങി കിടന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കി.

🙏 കനത്ത മഴയെത്തുടര്‍ന്ന് ലക്ഷദ്വീപ് അഗത്തിയിലേക്ക് നെടുമ്പാശേരിയില്‍ നിന്നുള്ള വിമാന സര്‍വീസുകളെല്ലാം റദ്ദാക്കി. അലൈന്‍സ് എയറിന്റെയും ഇന്‍ഡിഗോയുടേയും സര്‍വീസുകളാണ് റദ്ദാക്കിയത്.

🇳🇪 ദേശീയം 🇳🇪

🙏 ജയിലിലേക്ക് മടങ്ങിപ്പോകാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും രാജ്യത്തിനുവേണ്ടിയുള്ള തന്റെ പോരാട്ടത്തിന്റെ ഭാഗമാണ് ജയില്‍വാസമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

🙏 മഹാരാഷ്ട്ര ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനo. വന്‍സ്ഫോടനത്തില്‍ 8 മരണം സ്ഥിരീകരിച്ചു. സ്‌ഫോടനത്തിലും തീപിടുത്തത്തിലും അറുപത് പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തുടര്‍ച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികള്‍ പറയുന്നത്.

🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ചെന്നൈയിലെ എന്‍ഐഎ ഓഫീസിലേക്ക് എത്തിയ അജ്ഞാത സന്ദേശം മധ്യപ്രദേശില്‍ നിന്നാണെന്നാണ് സൂചന.

🙏 പശു പാലു തരുന്നതിനു മുന്‍പേ ഇന്ത്യാ മുന്നണിയില്‍ നെയ്യിനായുള്ള അടി തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 5 കൊല്ലത്തേക്ക് 5 പ്രധാനമന്ത്രിമാരെ നിശ്ചയിക്കണോ എന്നാണ് ഇന്ത്യാ മുന്നണി ചര്‍ച്ച ചെയ്യുന്നതെന്ന് മോദി പരിഹസിച്ചു.

🙏 പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ഏതെങ്കിലും സാധാരണക്കാരനാണ് പറയുന്നതെങ്കില്‍ ജനങ്ങള്‍ അയാളെ പിടിച്ച് ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

🙏 ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പരസ്യ ‘
🙏 പശ്ചിമ ബംഗാളിലെ സോനാചുര ഗ്രാമത്തിലെ ബിജെപി പ്രവര്‍ത്തകയായ 38 വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക പ്രതിഷേധം. തൃണമൂല്‍ കോണ്‍ഗ്രസ് സംഘമാണ് തങ്ങളുടെ പ്രവര്‍ത്തകയെ കൊന്നതെന്നും നിരവധിപ്പേര്‍ക്ക് അക്രമങ്ങളില്‍ പരിക്കുണ്ടെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പറഞ്ഞു.

🙏 മഹാരാഷ്ട്ര അഹമ്മദ് നഗറില്‍ രക്ഷാ ദൗത്യത്തിനിടെ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങള്‍ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് പ്രവാര നദിയില്‍ കാണാതായവര്‍ക്കായുളള തിരച്ചിലിനിടയിലാണ് ദുരന്ത നിവാരണ സേനാംഗങ്ങള്‍ അപകടത്തില്‍ പെട്ടത്.

🙏 കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് താക്കീതുമായി മുത്തച്ഛന്‍ എച്ച് ഡി ദേവഗൗഡ. എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം, നിയമം നിയമത്തിന്റെ വഴിക്ക് പോകും, അതിനെ അനുസരിക്കണം.

🙏 ബൈഭവ് കുമാര്‍ തന്നെ ആക്രമിക്കുമ്പോള്‍ അരവിന്ദ് കെജ്രിവാള്‍ വീട്ടിലുണ്ടായിരുന്നുവെന്ന് സ്വാതി മലിവാള്‍. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും താന്‍ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാതി പറഞ്ഞു.

🙏 തന്റെ മാതാപിതാക്കളെ രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച് അരവിന്ദ് കെജ്രിവാള്‍. ബൈഭവ് കുമാറില്‍നിന്ന് അതിക്രമം നേരിട്ടെന്ന സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട് കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യംചെയ്യാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ അപേക്ഷ.

🙏 സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഢില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പൂര്‍, ബസ്തര്‍, ദന്തേവാഡ ജില്ലകളുടെ ട്രൈ ജംഗ്ഷനായ അബുജ്മദ് വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

🇦🇺 അന്തർദേശീയം 🇦🇽

🙏 ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ സംസ്‌കാരച്ചടങ്ങിനോടനുബന്ധിച്ചുള്ള വിലാപയാത്രയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. റഈസിയുടെ ജന്‍മനഗരമായ മഷാദിലെ ഇമാം റെസ വിശുദ്ധപള്ളിയിലാണ് ഖബറടക്കം. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയാണ് പ്രാര്‍ഥനയക്ക് നേതൃത്വം കൊടുത്തത്.

കായികം 🏏

🙏 കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകന്‍ മിക്കേല്‍ സ്റ്റാറേ നിയമിച്ചു. പതിനേഴു വര്‍ഷത്തോളം പരിശീലനത്തില്‍ അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബോള്‍ ലീഗുകളില്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി സ്റ്റാറേ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

🙏 ഇന്ന് നടക്കുന്ന ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ മെയ് 26 ന് നടക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.