അനാവശ്യ സിഗ്നലുകൾ ഒഴിവാക്കും, യൂ ടേണുകള്‍ അനുവദിക്കും; ഹൈവേ ബ്ലോക്ക് പരിഹരിക്കുമെന്ന് മന്ത്രി

Advertisement

തൃശൂർ:
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അനാവശ്യ സിഗ്നൽ ലൈറ്റുകൾ അണയ്ക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ. അശാസ്ത്രീയ സിഗ്നലുകൾ യാത്രാ കാലാതാമസമുണ്ടാക്കുന്നുണ്ട്. അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യു ടേണുകൾ അനുവദിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

യാത്രാ ദുരിതം കണ്ടറിയാൻ തൃശ്ശൂർ മുതൽ കളമശ്ശേരി വരെ യാത്ര നടത്തി പരിശോധിക്കുകയാണ് ഗതാഗതമന്ത്രി. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് പഠനം നടത്തിയാണ് ഗണേഷ് കുമാറിന്റെ യാത്ര. ദേശീയപാതയിൽ ഏറ്റവും കൂടുതൽ സിഗ്നലുകളിൽ കാത്തുകിടക്കേണ്ടി വരുന്ന തൃശ്ശൂർ-അരൂർ പാതയിലാണ് പ്രശ്‌നപരിഹാരത്തിന് മന്ത്ര നേരിട്ടിറങ്ങിയത്

ദേശീയപാത, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. നേരിട്ട് ഹൈവേയിലേക്ക് കയറുന്നതിന് പകരം സർവീസ് റോഡുകൾ തുറന്ന് ഗതാഗതം ക്രമീകരിക്കാനുള്ള നിർദേശവും മന്ത്രി നൽകി.

Advertisement