കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണി, തോട്ടപ്പള്ളിയിൽ പൊഴി മുറിക്കാനുള്ള നടപടി തുടങ്ങി

Advertisement

ആലപ്പുഴ.മഴ കനത്തതോടെ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ തോട്ടപ്പള്ളിയിൽ മണൽ തിട്ട മാറ്റി പൊഴി മുറിക്കാനുള്ള നടപടികൾ ആരംഭിച്ചു. ജലസേചന വകുപ്പിൻ്റെ നേതൃത്വത്തിലാണ് പൊഴി മുറിക്കലാരംഭിച്ചത്. ഇന്നലെ മന്ത്രി പി പ്രസാദ് പങ്കെടുത്ത യോഗത്തിലാണ് അടിയന്തരമായി പൊഴി മുറിക്കാൻ തീരുമാനമായത്

ഇന്ന് വൈകിട്ട് ആണ് ആദ്യ നടപടിയായി ജെസിബി ഉപയോഗിച്ചത്
പൊഴിയിലെ ചാല് കീറുന്ന നടപടികൾ ആരംഭിച്ചത്. പൊഴി മുറിക്കൽ നടപടിയുടെ ആദ്യഘട്ടം പൂർത്തിയാവുക നാളെ ഉച്ചയോടെ. കടലിന്റെ സ്വഭാവം; കായലിലെ ജലനിരപ്പ്; ജലത്തിന്റെ ഒഴുക്കിന്റെ വേഗത എന്നിവ കണക്കാക്കിയാണ് പൊഴിമുറിക്കൽ. 50 മീറ്ററോളം വീതിയും 50 മീറ്റർ താഴ്ചയും വേണം. കുഴി മുറിക്കൽ നടപടി പൂർണതോതിൽ എത്താൻ ഒരാഴ്ചയെങ്കിലും എടുക്കും. ഇത് കണക്കാക്കി തോട്ടപ്പള്ളി സ്പിൽവെയിലെ ഷട്ടറുകളും ഉയർത്തും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വേനൽ മഴയിൽ തന്നെ കുട്ടനാട്ടിൽ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞ് റോഡുകളിലേക്കും വീടുകളിലേക്കും എത്തി. കുട്ടനാട്ടിലെ ജലവും പമ്പ മണിമല, അച്ചൻകോവിൽ ആറുകളിലെ ജലവും തോട്ടപ്പള്ളി പൊഴിവഴി അറബിക്കടലിലേക്ക് ഒഴുക്കി വിടാൻ ആകും. പൊഴി മുറിക്കൽ നടപടി ജലസേചന വകുപ്പിന്റേത് ആണെങ്കിലും മണൽ മാറ്റുന്നത് ഇത്തവണയും പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ ആണ്.

Advertisement