ബീവറേജസ് കോർപറേഷൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

Advertisement

കോഴിക്കോട് . ബീവറേജസ് കോർപറേഷൻ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. പാവമണി റോഡ് ഔട്ട്ലെറ്റിലെ എൽ ഡി ക്ലർക്ക് ഫറോക്ക് അടിവാരം സ്വദേശി കെ ശശികുമാറാണ് ഇന്നലെ വൈകുന്നേരം അത്മഹത്യ ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ആത്മഹത്യയെന്ന് സൂചന. കഴിഞ്ഞ ഒമ്പത് മാസത്തെ ശമ്പളവും ഓണം ബോണവും കിട്ടിയിരുന്നില്ല. ബുധനാഴ്ച ശമ്പളം ലഭിക്കേണ്ടതായിരുന്നു എന്നാൽ അന്നും ശമ്പളം കിട്ടിയില്ല ഇതിൽ മാനസിക വിഷമമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ശശികുമാറിൻ്റെ വീടു പണി ഉൾപ്പടെ മുടങ്ങി കിടക്കുകയാണ്. കഴിഞ്ഞ ജൂൺ മാസത്തിൽ ശശികുമാറിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു പിന്നീട് ഭാര്യയും മക്കളും തിരുവനന്തപുരത്ത് പോയി ബീവറേജസ് കോർപറേഷൻ എം.ഡിയെ കണ്ടതിന്ന് ശേഷമാണ് തിരിച്ചെടുത്തത്. ഇതിനു ശേഷമുള്ള ശമ്പളമാണ് കിട്ടാത്തത്.