വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു

Advertisement

തിരുവനന്തപുരം. കാട്ടാക്കട തൂങ്ങാംപാറയിൽ വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു. സാമൂഹ്യ വിരുദ്ധർ മുൻ വിരോധത്തിന്റെ പേരിൽ തീവച്ച് നശിപ്പിച്ചതെന്നാണ് ആർസി ഓണർ കൂടിയായ വീട്ടമ്മ ഉഷയുടെ പരാതി. ഒരാഴ്ച മുമ്പ് ഇവരുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ ഗ്യഹോപകരണങ്ങൾക്ക് അടക്കം കേടുപാടുകൾ സംഭവിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ഓട്ടോയ്ക്ക് തീയിട്ടത്. സംഭവത്തിൽ മാറനല്ലൂർ പോലീസ് കേസെടുത്തു.

Advertisement