നഴ്സിംഗ് ഏകജാലക പ്രവേശനം പതിവുപോലെ, അവയവം മാറി ശസ്ത്രക്രിയയില്‍ നടപടി, ആലപ്പുഴ മെഡിക്കല്‍കോളജില്‍ സ്വകാര്യ പ്രാക്ടീസ് തടയും, മന്ത്രി വീണാ ജോർജ്ജ്

Advertisement

സംസ്ഥാനത്തെ നഴ്സിംഗ് ഏകജാലക പ്രവേശനം എല്ലാവർഷത്തെയും പോലെ നടക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.നഴ്സിംഗ് കോളജ് മാനേജ്മെൻ്റ് അസോസിയേഷനുകളുമായി നടന്നത് ഫലപ്രദമായ ചർച്ച. ജിഎസ്ടി കുടിശികയുമായി ബന്ധപ്പെട്ട അസോസിയേഷനുകൾ ഉയർത്തുന്ന വിഷയത്തിൽ ന്യായമുണ്ടെന്നും അവർക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനെന്നും മന്ത്രി പറഞ്ഞു. നഴ്സിംഗ് പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അസോസിയേഷനുകളുമായി ചർച്ച നടത്തിയിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറി ശസ്ത്രക്രിയയിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടിയുടെ ശസ്ത്രക്രിയ പിഴവ് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യം.
തെറ്റ് തെറ്റായി തന്നെ കാണും.തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. പിഴവ് ശ്രദ്ധയിൽപ്പെട്ട അന്നുതന്നെ ഡോക്ടർക്കെതിരെ അന്വേഷണവിധേയമായി നടപടി എടുത്തിരുന്നു. എന്നാൽ ഓർത്തോ വിഭാഗത്തിൽ ഉണ്ടായെന്നു പറയുന്ന ചികിത്സ പിഴവ് ആരോപണം അടിസ്ഥാനരഹിതം എന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കാൻ ആകാത്തതെന്നും കർശനമായ നടപടി ഉണ്ടാകുമെന്നും
ആരോഗ്യ മന്ത്രി വീണാ ജോർജിൻറെ മുന്നറിയിപ്പ്. സമാന വിഷയത്തിൽ നേരത്തെ പലരെയും സ്ഥലം മാറ്റിയെങ്കിലും സ്വകാര്യ പ്രാക്ടീസ് പിന്നെയും തുടർന്നത് ഗുരുതരമായ വീഴ്ച്ച . ഡോക്ടേഴ്സ്ന്റെ പഞ്ച് ഇന്നും പഞ്ച് ഔട്ടും സർക്കാർ പരിശോധിക്കും.CCTV ദൃശ്യങ്ങൾ വകുപ്പ് അധികാരികൾക്ക് കാണാനാകുന്ന സംവിധാനം ശക്തിപ്പെടുത്തും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി. അതേസമയം സർക്കാർ മെഡിക്കൽ കോളേജുകൾ എല്ലാം ഇങ്ങനെയാണെന്ന് മാധ്യമങ്ങൾ പൊതു ക്യാമ്പയിൻ നടത്തരുതെന്നും മന്ത്രി പറഞ്ഞു.

Advertisement