കൊച്ചി . പനമ്പിള്ളി നാഗറിലെ നവജാത ശിശുവിന്റെ കൊലപാതകം. അമ്മയുടെ ആൺ സുഹൃത്തിനെ പിടികൂടാൻ ആകാതെ പോലീസ്. തൃശ്ശൂർ സ്വദേശി റഫീഖ് ഒളിവിൽ എന്ന വിശദീകരണം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്. അന്വേഷണം നടക്കുന്നതായി പോലീസ്. റഫീക്കെതിരെ പെൺകുട്ടിയുടെ ലൈംഗിക പരാതിയിൽ പോലീസ് കേസെടുത്തിട്ട് രണ്ടാഴ്ച്ച പിന്നിട്ടു. എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല