നാദാപുരത്തെ അഭ്യാസികള്‍ക്കും പിടിവീഴും

Advertisement

കോഴിക്കോട്. നാദാപുരത്ത് വിദ്യാർത്ഥികളുടെ അപകടകരമായ യാത്ര. നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.കാർ ഓടിച്ച ആയഞ്ചേരി സ്വദേശി മുഹമ്മദ് മാസിന് നോട്ടീസ് നൽകി.ചൊവാഴ്ച ഹാജരാകണമെന്ന് നിർദേശം.വാഹന ഉടമക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്.അമിത വേഗതയിൽ,
കാറിൻ്റെ പിൻ ഡോറുകളിലിരുന്നും പാട്ട് പാടിയുമായിരുന്നു വിദ്യാർത്ഥികളുടെ സാഹസിക യാത്ര. കായംകുളത്ത് ഇത്തരത്തില്‍ യാത്ര നടത്തിയവര്‍ക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് നടപടി സ്വീകരിച്ചിരുന്നു .ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയതു കൂടാതെ. അപകട യാത്ര നടത്തിയവര്‍ക്ക് മെഡിക്കല്‍കോളജിലെ കാഷ്വാലിറ്റിയില്‍ ഒരാഴ്ച സേവനവുമായിരുന്നു ശിക്ഷ.മാതൃക കാട്ടാനെന്നപേരില്‍ സ്വീകരിച്ച നടപടി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും നാദാപുരത്തെ യുവാക്കള്‍ കണ്ടില്ല എന്നതാണ് വിചിത്രം.

Advertisement