വാർത്താനോട്ടം

Advertisement

2024 മെയ് 25 ശനി

BREAKING NEWS

👉പത്തനംതിട്ട തിരുവല്ല റൂട്ടിൽ പുല്ലാട് ഭാഗത്ത് റോഡിൽ വെള്ളം കയറി.

👉 ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചതിനെ തുടർന്ന് കുറുപ്പും തറകടവിൽ ഹൈദ്രാബാദ് സ്വദേശികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണു. യാത്രികരെ രക്ഷപ്പെടുത്തി.

👉 തിരുവനന്തപുരം കണ്ണേറ്റ് മുക്കിൽ കനത്ത മഴയിൽ വീട് തകർന്നു.

👉 ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട പോളിംഗ് തുടങ്ങി.

🌴 കേരളീയം 🌴

🙏 സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.

🙏 രാജ്യാന്തര അവയവക്കടത്ത് കേസില്‍ എടത്തല സ്വദേശി സജിത്ത് ശ്യാമിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. നേരത്തെ സാബിത്ത് നാസര്‍ അറസ്റ്റിലായിരുന്നു.

🙏 കേരളത്തിന് ഈ വര്‍ഷം ഡിസംബര്‍ വരെ 21,253 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചു. നേരത്തേ താത്കാലികമായി അനുവദിച്ച 3000 കോടി ഉള്‍പ്പെടെയാണിത്. അത് നേരത്തെ എടുത്തുകഴിഞ്ഞതിനാല്‍ ഇനി ഡിസംബര്‍ വരെ എടുക്കാവുന്നത് 18,283 കോടി രൂപയാണ്.

🙏 ബാര്‍ കോഴ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച് മന്ത്രി എംബി രാജേഷ് ഡിജിപിക്കാണ് പരാതി നല്‍കിയത്. ഈ പരാതിയാണ് ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് കൈമാറിയത്.

🙏 ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

🙏 സച്ചിന്‍ ദേവ് എംഎല്‍എ നല്‍കിയ ജാതി അധിക്ഷേപ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അഡ്വ.ജയശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

🙏 കൈക്കുളങ്ങരയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. നാല് പേരെയും നേരിയ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

🙏 അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം എസ് ഷാജിയെ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തു. .

🙏 മഴ കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. എറണാകുളത്തും കൊല്ലത്തും ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ആലുവയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് എറണാകുളം കാക്കനാട് കീലേരി മലയിലെ പത്തു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

🙏 മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ജിക്ക് ജന്മദിന ആശംസകള്‍ നേരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

🙏യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി
വൈഎസ് പി അന്വേഷണം തുടങ്ങി. പൊന്നാനി പൊലീസിനുണ്ടായ വീഴ്ച സംബന്ധിച്ചാണ് അന്വേഷണം.

🙏 ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഷവര്‍മ കടകളില്‍ വ്യാപക പരിശോധന . കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഷവര്‍മ്മ വില്‍പന നടത്തിയ 52 കടകളില്‍ റെയ്ഡിന് പിന്നാലെ വില്‍പന നിര്‍ത്തിച്ചു. 164 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

🙏 ചലച്ചിത്ര-മിമിക്രി താരം കോട്ടയം സോമരാജ് (62) അന്തരിച്ചു. പുതുപ്പള്ളിയിലെ വസതിയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ചാനല്‍ കോമഡി താരമായി തിളങ്ങിയ സോമരാജ്, ഏതാനും നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏 ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ആറ് സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലേയുമടക്കം മൊത്തം 58 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.

🙏 പാക്കിസ്ഥാന്റെ കയ്യില്‍ ആറ്റംബോബുണ്ടെന്നും ബഹുമാനിച്ചില്ലെങ്കില്‍ അവര്‍ ആറ്റംബോംബ് പ്രയോഗിക്കുമെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ പ്രസ്താവന കേട്ട് തല കുനിഞ്ഞ് പോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

🙏 രാജ്യത്തെ ഓരോ ബൂത്തിലും രേഖപ്പെടുത്തുന്ന വോട്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തല്‍ക്കാലം സുപ്രീംകോടതി ഇടപെടില്ല.

🙏 പ്രജ്വല്‍ രേവണ്ണയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ചട്ടം ലംഘിച്ച്, ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്തതിന് കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ അനുമതി വാങ്ങാതെയാണ് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നത്.

🙏 മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ അഭ്യര്‍ത്ഥന ചര്‍ച്ച
ചെയ്യരുതെന്ന് തമിഴ്നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

🙏 മഹാരാഷ്ട്രയിലെ ഡോംബിവലിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഇന്നലെ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ പത്തായി ഉയര്‍ന്നു. അപകടത്തിനു പിന്നാലെ ഒളിവില്‍ പോയ കമ്പനി ഉടമ മാലതി പ്രദീപ് മെഹതയെ താനെ പൊലീസ് നാസിക്കില്‍ നിന്നും പിടികൂടി.

🙏 24 വര്‍ഷം മുമ്പത്തെ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ കുറ്റക്കാരിയെന്ന് കോടതി. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ കേസിലാണ് നടപടി. രണ്ടുവര്‍ഷം വരെ തടവ് അല്ലെങ്കില്‍ പിഴ അതുമല്ലെങ്കില്‍ ഇവ രണ്ടും കൂടി ലഭിക്കുന്ന കുറ്റങ്ങളാണ് മേധ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്.

🙏 പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടേതാണെന്നും ഇന്ത്യയുടേത് തന്നെ ആയിരിക്കുമെന്നും നമ്മളത് തിരിച്ചു പിടിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

🇦🇺 അന്തർദേശീയം 🇦🇽

🙏 റാഫ നഗരത്തിലുള്ള ഷബൂറ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി വ്യോമാക്രമണം നടത്തി. റാഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര കോടതി നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

🏏 കായികം 🏏

🙏 ഐപിഎലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ 36 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എതിരാളി.

Advertisement