ഗൂഗിള്‍ മാപ്പ് നോക്കി യാത്ര,വിനോദസഞ്ചാരികളുടെ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം

Advertisement

കോട്ടയം. ഗൂഗിള്‍ നോക്കി യാത്ര ചെയ്യുന്നതിനിടെ വിനോദസഞ്ചാരികളുടെ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കോട്ടയം കുറുപ്പുംതറയിൽ വിനോദസഞ്ചാരികൾ യാത്ര ചെയ്ത കാർ തോട്ടിലേക്ക് മറിഞ്ഞു. കുറുപ്പന്തറ കടവിലേക്കാണ് നാലു പേർ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞത്. ഹൈദരാബാദ് സ്വദേശികളായ നാല് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന് കാരണം സൈൻ ബോർഡുകൾ ഇല്ലാതിരുന്നത് എന്ന് യാത്രക്കാര്‍. ഗൂഗിൾ മാപ്പ് നോക്കിയാണ് വന്നതെങ്കിലും സൈൻ ബോർഡുകൾ ഒന്നും കണ്ടില്ല.വാഹനം 10 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചതെന്നും അപകടത്തിൽ പെട്ട വിദ്യാർത്ഥികൾ. തോട്ടിൽ മുങ്ങിപ്പോയ വാഹനം ഉയർത്താനുള്ള ശ്രമം നടത്തുന്നു.

REPRESENTATIONAL PIC.