കാനഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ ഡോണയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Advertisement

തൃശൂര്‍. കാനഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ ചാലക്കുടി സ്വദേശിനി ഡോണയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാത്രി നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം രാവിലെ എട്ടുമണിയോടെ ചാലക്കുടി പാലസ് റോഡിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. പ്രതി ലാൽ കെ പൗലോസ് ഇപ്പോഴും ഒളുവിലാണ്.


ഈ മാസം ഏഴിനാണ് കാനഡയിൽ ചാലക്കുടി സ്വദേശിയായ ഡോണയെ ഭർത്താവ് ലാൽ കെ പൗലോസ് കൊലപ്പെടുത്തുന്നത്. കാനഡയിലെ പൂട്ടിക്കിടന്ന വീട് തുറന്ന് നോക്കിയപ്പോഴാണ് ഡോണയുടെ മൃതദേഹം കണ്ടെത്തിയത്. ഡോണയ്ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ലാല്‍ കെ. പൗലോസ് അവിടെനിന്ന് കടന്നു കളയുകയും ചെയ്തു. ചൂതാട്ടത്തിന് പണം നല്‍കാത്തതിലുള്ള വൈരാഗ്യം കൊലയില്‍ കലാശിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ചൂതാട്ടം മൂലം ലാലിന് വലിയ ബാധ്യതയായി. പലപ്പോഴായി ഡോണയുടെ അക്കൗണ്ടിൽ നിന്ന് ഭർത്താവ് ലാൽ ഒന്നരക്കോടിയിലധികം രൂപ പിൻവലിച്ചതായി കണ്ടെത്തി. ലാലിനായി കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ ഡൽഹിയിലേക്ക് കടന്നത്. ഡോണയുടെ മാതാപിതാക്കള്‍ കേരളാ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഡൽഹിയില്‍ വിമാനമിറങ്ങിയെന്ന വിവരം പൊലീസിനും ലഭിച്ചിട്ടുണ്ട്. ഇതിനിടെ ഡോണയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം ശ്രമിക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇന്ന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കുന്നത്. ശേഷം രാവിലെ എട്ടുമണിക്ക് വീട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 11 മണിക്ക് സെൻ്റ്മേരിസ് ഫോറോന ദേവാലയത്തിലെ സെമിത്തേരിയിൽ സംസ്കരിക്കും. മൂന്നു വർഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്‍റെയും. ഡോണയും ലാലും കാനഡയിൽ തന്നെയാണ് പഠിച്ചത്. ഇരുവരും പരിചയക്കാരായതിനാൽ വിവാഹം ഉറപ്പിക്കുകയായിരുന്നു.