കാറില്‍ കടത്തിയ 88 കിലോ കഞ്ചാവ് പിടികൂടി

Advertisement

തൃശൂർ .കൊടകരയിൽ 88 കിലോ കഞ്ചാവ് പിടികൂടി. കാറിൽ കടത്തിയ 88 കിലോ കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ പെരുമ്പാവൂർ സ്വദേശി അജി, ആലത്തൂർ സ്വദേശി ശ്രീജിത്ത് എന്നിവർ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി സ്ക്വാഡ്, ലഹരി വിരുദ്ധ സ്ക്വാഡ് ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. ഒറീസയിൽ നിന്ന് പെരുമ്പാവൂരിലേക്ക് വിൽപ്പനയ്ക്കായി കഞ്ചാവ് കടത്തുകയായിരുന്നു സംഘം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.