യാത്രക്കാര്‍ക്ക് ദുരിതം; ട്രെയിനുകള്‍ വൈകി ഓടുന്നു

Advertisement

കൊച്ചി: ഇലക്ട്രിക് ലൈനിലെ തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. ജനശതാബ്ദി എക്സ്പ്രസ്, ചെന്നൈ മെയിലുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.
ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് 2.50ന് പുറപ്പെട്ട ജനശതാബ്ദി പിറവം റോഡ് സ്റ്റേഷനില്‍ രണ്ടു മണിക്കൂറാണ് പിടിച്ചിട്ടത്. 6.15ന് സ്റ്റേഷനിലെത്തിയ ട്രെയിന്‍ 8.25-ടെയാണ് പുറപ്പെട്ടത്. ജനശദാബ്ദി നിലവില്‍ രണ്ട് മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. മുളന്തുരുത്തി സ്റ്റേഷന്‍ പരിധിയില്‍ റെയില്‍വെ ലൈനില്‍ തകരാര്‍ സംഭവിച്ചതാണ് ട്രെയിനുകള്‍ വൈകാന്‍ ഇടയാക്കിയത്. മണിക്കൂറുകള്‍ ട്രെയിന്‍ പിടിച്ചിട്ടെങ്കിലും കാരണമെന്തെന്ന് യാത്രക്കാരെ അറിയിച്ചില്ല. ട്രെയിന്‍ എപ്പോള്‍ പുറപ്പെടുമെന്ന് അറിയാതെ യാത്രക്കാര്‍ ദുരിതത്തിലായി.

Advertisement