കെ എസ് യു കൂട്ടത്തല്ല്: അച്ചടക്ക നടപടിക്ക് കെ പി സി സി ശുപാർശ

Advertisement

തിരുവനന്തപുരം: നെയ്യാർ ഡാമിൽ കെ.എസ്‌.യു നടത്തിയ തെക്കൻ മേഖല പഠന ക്യാമ്പിൽ കൂട്ടത്തല്ലിൽ അച്ചടക്ക നടപടിക്ക് ശുപാർശ. ഒരു കെ.എസ്.യു നേതാവിന് തലക്ക് പരുക്കേറ്റിരുന്നു.
സംഭവത്തിൽ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തി. കോൺഗ്രസ് നേതാക്കളായ എം.എം നസീർ, പഴകുളം മധു, എ.കെ ശശി എന്നിവരടങ്ങുന്ന സമിതി കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകി.ക്യാമ്പിൻ്റെ നടത്തിപ്പിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചു. കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരനെ ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നില്ല.

നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന തെക്കൻ മേഖല പഠന ക്യാമ്പിലാണ് പ്രവർത്തകർ തമ്മിൽ തല്ലിയത്. ഇന്നലെ അർധരാത്രിയാണ് തമ്മിൽ തല്ലുണ്ടായത്.
മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് തമ്മിൽ തല്ലിൽ കലാശിച്ചതെന്ന് ആക്ഷേപമുണ്ട്. സംഭവം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ക്യാമ്പിൽ തല്ല് നടന്നുവെന്നുള്ളത് മാധ്യമസൃഷ്ടി മാത്രമാന്നെന്നായിരുന്നു കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് പ്രതികരിച്ചത്.എന്നാലിപ്പോൾ ഈ വാദത്തെ തള്ളിയാണ് കെ പി സി സി അന്വേഷണ സമിതി അംഗങ്ങൾ പാർട്ടി നേതൃത്വത്തിന് റിപ്പോർട്ട് നൽകിയിട്ടുള്ളത്.

Advertisement