കണ്ണൂരിൽ അയൽവാസിയെ അടിച്ചു കൊന്നു,4 പേർ കസ്റ്റഡിയിൽ

Advertisement

കണ്ണൂർ:അയൽവാസിയെ അടിച്ചു കൊന്ന കേസിൽ അച്ഛനും മക്കളും, അന്യസംസ്ഥാന തൊഴിലാളിയും കസ്റ്റഡിയിൽ. കണ്ണൂർ നമ്പ്യാർ മൊട്ടയിലാണ് സംഭവം.അജയകുമാർ ആണ് അടിയേറ്റ് മരിച്ചത്. അയൽവാസിയായ ദേവനേയും മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.വെള്ളം ഒഴുക്കിവിടുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിനും കൊലയ്ക്കും ഇടയായത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. വൈകിട്ട് അജയകുമാർ കാർ കഴുകിയ വെള്ളം ഒഴുകി വരുന്നത് കണ്ട് ദേവനും മക്കളും വഴക്ക് ഉണ്ടാക്കി. രാത്രി തിരികെ എത്തിയ മക്കൾ അജയകുമാറുമായി തർക്കമുണ്ടാകുകയും അതിനെ തുടർന്ന് അടിയേറ്റാണ് മരണമുണ്ടായതെന്നും ദൃക്സാക്ഷികൾ പറയുന്നു.