നെയ്യാർഡാമിൽ നടന്ന കെ എസ്‌ യുവിന്റെ പഠന ക്യാമ്പിലുണ്ടായ സംഘർഷം, നടപടിക്ക് ഒരുങ്ങി കെപിസിസി

Advertisement

തിരുവനന്തപുരം. നെയ്യാർ ഡാമിൽ നടന്ന കെ.എസ്‌.യുവിന്റെ പഠന ക്യാമ്പിലുണ്ടായ സംഘർഷത്തിൽ നടപടിക്ക് ഒരുങ്ങി കെ.പി.സി.സി. മൂന്നംഗ അന്വേഷണ സമിതിയുടെ ശുപാർശയുടെ കൂടി പശ്ചാത്തലത്തിൽ സംഘർഷം ഉണ്ടാക്കിയവർക്കെതിരെ നടപടിയുണ്ടാവും. സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം തേടാനും നേതൃത്വം ആലോചിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിന് വലിയ വീഴ്ച ഉണ്ടായിട്ടുണ്ട് എന്നാണ് അന്വേഷണ സമിതിയുടെ പ്രാഥമിക കണ്ടെത്തൽ. സംഘർഷം നിയന്ത്രിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട്. കെ.പി.സി.സി അധ്യക്ഷതയോ കെ.പി.സി.സി നേതൃത്വത്തെയും ക്യാമ്പ് അറിയിച്ചിരുന്നില്ല എന്നും റിപ്പോർട്ടിലുണ്ട്. ഇതും വരും ദിവസങ്ങളിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കും.