പന്ത്രണ്ടുകാരിയെ പ്രണയിച്ച് നാട്ടിലേക്കുപോകാന്‍ ശ്രമം, ബംഗാളി പിടിയില്‍

Advertisement

ആലുവ. പന്ത്രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തിൽ ആൺ സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
മുർഷിദാബാദ് സ്വദേശിയായ മനെക്കിനെതിരെ തട്ടിക്കൊണ്ടു ഉൾപ്പെടെയുള്ള വകുപ്പുകൾ
ചുമത്തും. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു.

12 വയസ്സുകാരിയും മലേക്കും തമ്മിൽ കഴിഞ്ഞ രണ്ടു വർഷമായി അടുപ്പത്തിലായിരുന്നു. ബംഗാളിലേക്ക് കൊണ്ടുപോണമെന്ന കുട്ടിയുടെ ആവശ്യപ്രകാരമാണ് മാനേക് കേരളത്തിലേക്ക് എത്തിയത്. ഇന്നലെ അഞ്ചരയോടെ കുട്ടിയുമായി അങ്കമാലിയിലേക്ക് എത്തി. ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം
ബംഗാളിലേക്കുള്ള ട്രെയിനിൽ പോകാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് പോലീസ് പിടികൂടിയത്.

സ്വന്തം ഇഷ്ടപ്രകാരം പോയതാണെങ്കിലും പെൺകുട്ടിക്ക് പ്രായമാകാത്തതിനാൽ യുവാവിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്നും പോലീസ് അറിയിച്ചു.