സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും

Advertisement

കൊച്ചി.പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി സി.ബി.ഐ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും.
പ്രതികളുടെ ജാമ്യ ഹർജികളിന്മേൽ കഴിഞ്ഞയാഴ്ച്ച വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയ ഹൈകോടതി കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകlയിരുന്നു .കേസ് ഡയറി കൂടി പരിശോധിച്ച ശേഷമാകും പ്രതികളുടെ ജാമ്യ ഹർജികളിൽ കോടതി വിധി ഉണ്ടാകുക .
സിദ്ധാർത്ഥിന്റെ അമ്മയെ ഹൈക്കോടതി നേരത്തെ ജാമ്യ ഹർജിയിൽ കക്ഷി ചേർത്തിരുന്നു.
സിബിഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണ്. അതിനാൽ പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളണമെന്നുമാണ് സിദ്ധാർത്ഥന്റെ അമ്മയുടെ ആവശ്യം.
അതേ സമയം ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും 60 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണെന്നും ജാമ്യം നൽകണമെന്നുമാണ് പ്രതികളുടെ വാദം.