പോലീസ് അക്കാദമിയിലെ വനിതാ ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം,ആളില്ലാത്ത സമയത്ത് ഓഫീസിൽ വിളിച്ചുവരുത്തി

Advertisement

തൃശൂർ. പോലീസ് അക്കാദമിയിലെ വനിതാ ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പരാതിയിൽ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. അക്കാദമി ഡയറക്ടർക്ക് കൈമാറുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. റിപ്പോർട്ടിൽ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് എന്നാണ് സൂചന. ഈ മാസം 17 മുതൽ മൂന്ന് ദിവസം ഓഫീസിൽ വച്ച് ഓഫീസ് കമാൻ്റൻ്റ് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ശരീരത്തിൽ കയറിപ്പിടിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു. എതിർത്തിട്ടും ഉദ്യോഗസ്ഥൻ വീണ്ടും ആവർത്തിച്ചെന്നും പരാതിയിൽ പറയുന്നു. ആളില്ലാത്ത സമയത്ത് ഓഫീസിൽ വിളിച്ചുവരുത്തിയാണ് അതിക്രമമെന്ന് യുവതിയുടെ പരാതിയിലുണ്ട്. സംഭവത്തിൽ പരാതിക്കാരുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തി. സംഭവത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ജോലിയിൽ മാറ്റി നിർത്താൻ അക്കാദമി ഡയറക്ടർ ഉത്തരവിട്ടിരുന്നു