ലോകായുക്ത ഭേദഗതിക്കെതിരെ ചെന്നിത്തല നൽകിയ ഹർജിയിൽ പൊതുതാത്പര്യമില്ലെന്ന് ഹൈക്കോടതി

Advertisement

കൊച്ചി: ലോകായുക്ത ഭേദഗതിക്കെതിരായ ഹർജിയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടി. ലോകായുക്ത നിയമത്തിലെ ദേദഗതി ചോദ്യം ചെയ്ത ഹർജിയിൽ പൊതുതാത്പര്യമില്ലെന്നായിരുന്നു ചെന്നിത്തലയുടെ ഹർജിയിലെ ഹൈക്കോടതി നിരീക്ഷണം.

ചെന്നിത്തലയുടെ ഹർഡി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് സിംഗിൾ ബഞ്ചിന് വിട്ടു. ചെന്നിത്തലയുടെ ഹർജി പൊതു താത്പര്യ ഹർജിയായി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ജുഡീഷ്യറിയ്ക്ക് മേലുള്ള കടന്നു കയറ്റമാണെന്നുമായിരുന്നു ഹർജിയിലെ ചെന്നിത്തലയുടെ വാദം.

ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പാണ് ഭേദഗതി ചെയ്തത്. പുതിയ ഭേദഗതി പ്രകാരം ലോകായുക്ത എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കണമോ എന്ന് നിയമസഭയ്‌ക്കോ സ്പീക്കർക്കോ തീരുമാനിക്കാം.