ഹോമിയോ ഡോക്ടറായ യുവതി വീട്ടിൽ മരിച്ച നിലയിൽ; പേ വിഷബാധയേറ്റെന്ന് സംശയം

Advertisement

മണ്ണാർക്കാട് :പള്ളിക്കുന്ന് ഹോമിയോ ഡോക്ടറായ യുവതി വീട്ടിൽ മരിച്ച നിലയിൽ ചേരിങ്ങൽ വീട്ടിൽ റംലത്ത്(39)ആണ് മരിച്ചത്. പേവിഷബാധയേറ്റാണ് മരണമെന്ന് സംശയിക്കുന്നു. രണ്ട് മാസം മുമ്പ് വളർത്തുനായയിൽ നിന്ന് ശരീരത്തിൽ പോറലേറ്റിരുന്നു.
ശാരീരിക അവശതയെ തുടർന്ന് രണ്ട് ദിവസം മുമ്പ് ഇവർ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അട്ടപ്പാടി ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ജില്ലാ ആശുപത്രിയിലേക്കും ഇവിടെ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്തിരുന്നു

ഞായറാഴ്ച രാത്രി ഭർത്താവിനൊപ്പം റംലത്ത് വീട്ടിലെത്തി. തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഇവർ പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് വിവരം