റെയിൽവേ സ്റ്റേഷന് അകത്ത് ഇലക്ട്രിക് ടവറിനു മുകളിൽ കയറി കൊല്ലം സ്വദേശിയുടെ ആത്മഹത്യാ ഭീഷണി

Advertisement

അങ്കമാലി . റെയിൽവേ സ്റ്റേഷൻ അകത്ത് ഇലക്ട്രിക് ടവറിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഫയർഫോഴ്സും റെയിൽവേ പോലീസും അനുനയിപ്പിച്ച് താഴെയിറക്കി
കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് അങ്കമാലി റെയിൽവേ സ്റ്റേഷൻ ഇലക്ട്രിക് ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. എന്നാൽ യുവാവിനെതിരെ അങ്കമാലി സ്റ്റേഷൻ പരിധിയിൽ കേസുകൾ ഒന്നും ഇല്ലെന്ന് പോലീസ് പറഞ്ഞു.