തിരുവനന്തപുരം:
ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെയാണ് യോഗം വിളിച്ചിരിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവിക്കൊപ്പം എഡിജിപിമാരും യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.
തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ അജണ്ടയില്ലാതെയാണ് യോഗം ചേരുന്നത്. സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകളും യോഗത്തിൽ ചർച്ചയാകും.