ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്ന്: ഡിവൈഎസ്പി  എം.ജി സാബുവിന് സസ്‌പെൻഷൻ

Advertisement

എറണാകുളം: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്തു. ഡിവൈഎസ്പിയുടെ സന്ദർശനത്തെ സംബന്ധിച്ച് ആലുവ റൂറൽ ഡി വൈ എസ് പിയുട അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഒപ്പം പോയ രണ്ട് പോലീസുകാരെ ഇന്നലെ തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു. ഒരു സിപിഒക്കും പൊലീസ് ഡ്രൈവർക്കുമാണ് സസ്‌പെൻഷൻ.
അവധിക്കുപോയി തിരിച്ചു വരുമ്പോഴാണ് ഡിവൈഎസ്പിയും സംഘവും ഗുണ്ടാ നേതാവിന്റെ വീട്ടിൽ കയറിയതെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ വ്യക്തമാക്കി. പരിശോധനക്കെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു.
അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. തമ്മനം ഫൈസൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ആളാണ്.