പെരിയാർ മത്സ്യക്കുരുതി,പഠന റിപ്പോർട്ട് സർക്കാരിന് മുന്നിലെത്തി, നടപടികൾ ഉടൻ ഉണ്ടായേക്കും

Advertisement
Site Icon

തിരുവനന്തപുരം . പെരിയാർ മത്സ്യക്കുരുതിയിൽ പഠന റിപ്പോർട്ട് സർക്കാരിന് മുന്നിലെത്തിയതോടെ കൂടുതൽ നടപടികൾ ഉടൻ ഉണ്ടായേക്കും. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായാണ് സബ് കളക്ടറുടെ റിപ്പോർട്ടിൽ ഉള്ളത്. വീഴ്ചകൾ ഓരോന്നായി എണ്ണിപ്പറഞ്ഞ റിപ്പോർട്ടിൽ നഷ്ടപരിഹാരം ഇല്ലാതെ മത്സ്യകർഷകർക്ക് മുന്നോട്ടുപോകാൻ ആവില്ലെന്ന പരാമർശവും ഉണ്ട്. റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ സർക്കാരിന്റെ പരിഗണനയിലാണ്.

അതേസമയം, വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിനെതിരായ പ്രതിഷേധം ശക്തമാവുകയാണ്. ലത്തീൻ സഭയും, ബിഎംഎസും ഏലൂരിലെ ബോർഡ് ഓഫീസിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. കുണ്ടന്നൂരിലെ മത്സ്യക്കുരുതിയിൽ മരട് നഗരസഭ വിളിച്ച മത്സ്യ കർഷകരുടെയും കുഫോസിലെ വിദഗ്ധരുടെയും അടിയന്തരയോഗം ഇന്നു ചേരും. കുണ്ടന്നൂരിലെ പ്രതിസന്ധി പരിശോധിക്കനാണ് യോഗം ചേരുക.

Advertisement