ഗുണ്ടാവിരുന്ന് പൊലീസ് ഉദ്യോഗസ്ഥരും തമ്മനംഫൈസലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

Advertisement

കൊച്ചി.ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ പോലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കിയ സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കും പോലീസ് ഉദ്യോഗസ്ഥരും തമ്മനം ഫൈസലും
തമ്മിൽ മറ്റേതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെയും മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.


സംഭവത്തിൽ ആലുവ റൂറൽ എസ് പി ഡി ഐ ജി ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്
അങ്കമാലി പുളിയനത്തെ വീട്ടിലാണ് തമ്മനം ഫൈസൽ പോലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കിയത്. ഇതിനിടയിൽ റൈഡിന് എത്തിയ അങ്കമാലി എസ് ഐയും സംഘവുമാണ് പോലീസ് ഉദ്യോഗസ്ഥരെയും ഗുണ്ടാ സംഘത്തെയും ഒന്നിച്ച് കണ്ടത്. സംസ്ഥാനത്ത് ഗുണ്ടാ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ് കൂടുതൽ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

Advertisement