വിഴിഞ്ഞം മുക്കോല ബാറിൽ ലഹരിസംഘം ബാർ ജീവനക്കാരനെ കുത്തി

Advertisement

തിരുവനന്തപുരം. വിഴിഞ്ഞം മുക്കോല ബാറിൽ ലഹരിസംഘം ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. മുക്കോല മണലി സ്വദേശിയും ബാറിലെ ഷെഫ് ആയ ഷിബുവിനാണ് കുത്തേറ്റത്. ബാറിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ജീവനക്കാരനായ ഷിബുവിനെ സംഘം അക്രമിച്ചത്. ഷിബുവിൻ്റെ കയ്യിലും മുഖത്തും കുത്തേറ്റിട്ടുണ്ട്. പ്രതികളിൽ ഒരാളായ ചൊവ്വര സ്വദേശി ദിനേശിനെ ജീവനക്കാർ പിടികൂടി വിഴിഞ്ഞം പോലീസിൽ ഏല്പിച്ചു.സംഘത്തിലെ മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ നടത്തുന്നു