ന്യൂഡെല്‍ഹി. മുല്ലപ്പെരിയാറിൽപഴയ അണക്കെട്ട് പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന നിലപാടിൽ ഉറച്ച് കേരളം.പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു നല്‍കണമെന്ന ആവശ്യപ്പെടും.പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി (റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്‌സ്) യോഗത്തിലാണ് നിലപാട് വ്യക്തമാക്കുക .പുതിയ അണക്കെട്ട് സംബന്ധിച്ച് ജനുവരിയില്‍ കേരളം സമര്‍പ്പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം വിദഗ്ധ വിലയിരുത്തല്‍ സമിതിക്കു വിട്ടിരുന്നു
പെരിയാര്‍ ടൈഗര്‍ റിസര്‍വ് സോണിലാണ് (പിടിആര്‍) പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളം നിർദ്ദേശിക്കുക.ഇവിടം സംരക്ഷിത മേഖലയായി ഇതിനകം വിജ്ഞാപനം ചെയ്തിട്ടുണ്ട്.മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലവിലുള്ള അടുത്തു നിന്നും ഇവിടെനിന്നു 366 മീറ്റര്‍ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കാറ്റഗറി ‘എ’ പ്രകാരം മുന്‍കൂട്ടി പരിസ്ഥിതി അനുമതി വേണമെന്നും കേരളം ആവശ്യപ്പെടും.