തിരുവനന്തപുരം. ഗുണ്ടാ -പോലീസ് ബന്ധത്തില്‍ മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. സംസ്ഥാനത്ത് ഗുണ്ടകളും ലഹരി മാഫിയയും അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പോലീസിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതവും രംഗത്തെത്തി. ആഭ്യന്തര വകുപ്പിന് വേണ്ടത് സ്വതന്ത്ര മന്ത്രിയെ ആണെന്ന് സുപ്രഭാതത്തിന്റെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മാറ്റിവെച്ചു.
ഗുണ്ടാ നേതാവിന്റെ സല്‍ക്കാരത്തില്‍ ഡിവൈ.എസ്.പി പങ്കെടുത്തതു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നത്. സംസ്ഥാനത്ത് ഗുണ്ടകളും ലഹരിമാഫിയയും അഴിഞ്ഞടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ മേല്‍ യാതൊരു നിയന്ത്രണവുമില്ല. ഗുണ്ടകളുടെ രക്ഷകര്‍ത്താക്കളായി സി.പി.ഐ.എമ്മും സര്‍ക്കാരും മാറുന്നു. ക്രമിനലുകളുടെ കനിവിലാണ് കേരളത്തിലെ ജനങ്ങള്‍ ജീവിക്കുന്നത്.
പോലീസിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതവും രംഗമെത്തത്തി. പോലീസിന് വേണ്ടത് ആഭ്യന്തരമന്ത്രിയെ എന്ന തലക്കെട്ടോടെ പ്രിസദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമര്‍ശനം. പോലീസിലെ ന്യൂനപക്ഷം സേനയുടെ ആത്മവീര്യം ഊറ്റിക്കളയുകയാണ്. ആഭ്യന്തരം പോലുള്ള വകുപ്പുകള്‍ക്ക് സ്വതന്ത്ര മന്ത്രിയാണ് അഭിലഷണീയം. നൂറായിരം പ്രശ്‌നങ്ങളില്‍ ഇടപെടുന്ന മുഖ്യമന്ത്രിക്ക് ക്രമസമാധാന ചുമതല തലയിലേറ്റാന്‍ ആകില്ല. ഡിവൈഎസ്പി ഗുണ്ടാ ബന്ധവും, പോലീസ് അക്കാദമിയിലെ ലൈംഗികാതിക്രമവും ചൂണ്ടിക്കാട്ടിയാണ് ലേഖനം. വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മാറ്റിവെച്ചു. യോഗം മറ്റൊരു ദിവസം നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഭ്യന്തര സെക്രട്ടറി സ്ഥലത്തില്ലെന്നതാണ് യോഗം മാറ്റാന്‍ കാരണമായി പറയുന്നത്.
Home News Breaking News ഗുണ്ടാ -പോലീസ് ബന്ധത്തില്‍ മുഖ്യമന്ത്രിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം