കോഴിക്കോട് പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ ഇരുവരെയും രണ്ടും മൂന്നും പ്രതികള്‍ ആക്കിയിരുന്നു. ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം . അറസ്റ്റ് രേഖപ്പെടുത്തിയാല്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശം. വിദേശത്തേക്ക് കടന്ന ഒന്നാം പ്രതി രാഹുലിനെ ഇപ്പോളും പിടികൂടാനായില്ല.