മുല്ലപ്പെരിയാര്‍, പഴയ അണക്കെട്ട് പോളിച്ച് മാറ്റുന്ന വിഷയത്തിൽ ഇന്ന് ചേരാനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റി

Advertisement

ന്യൂഡെല്‍ഹി . മുല്ലപ്പെരിയാറിൽ പഴയ അണക്കെട്ട് പോളിച്ച് മാറ്റുന്ന വിഷയത്തിൽ ഇന്ന് ചേരാനിരുന്ന വിദഗ്ദ സമിതി യോഗം മാറ്റി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ ഇന്ന് ചേരാനിരുന്ന യോഗം ആണ് റദ്ദാക്കിയത്. കേരളത്തിന്റെ ആവശ്യം ചർച്ചചെയ്യുകയായിരുന്നു യോഗത്തിന്റെ അജണ്ട.മുല്ലപ്പെരിയാറിൽ പഴയ അണക്കെട്ട് പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു നല്‍കണമെന്ന സംസ്ഥാനം ആവശ്യപ്പെടാനിരുന്ന യോഗമാണ് മാറ്റിയത്.

പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി (റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്‌സ്) യോഗമാണ് സാൻകേതിക കാരണങ്ങളാൽ മാറ്റിവച്ചത് .പുതിയ അണക്കെട്ട് സംബന്ധിച്ച് ജനുവരിയില്‍ കേരളം സമര്‍പ്പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം വിദഗ്ധ വിലയിരുത്തല്‍ സമിതിക്കു വിട്ടിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് സോണിലാണ് (പിടിആര്‍) പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളം നിർദ്ദേശിച്ചിട്ടുള്ളത്. മുല്ലപ്പെരിയാറിൽ അണക്കെട്ട് നിലവിലുള്ള അടുത്തു നിന്നും 366 മീറ്റര്‍ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്.