തിരുവനന്തപുരം. മുതലപ്പൊഴിയിൽ
ശക്തമായ തിരയിൽപ്പെട്ടു വള്ളം മറിഞ്ഞു മത്സ്യതൊഴിലാളി മരിച്ചു. അഞ്ചു തെങ്ങു സ്വദേശി എബ്രഹാം ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി.
മറ്റൊരു വള്ളം മറിഞ്ഞു അപകടമുണ്ടായെങ്കിലും മത്സ്യതൊഴിലാളി നീന്തി രക്ഷപെട്ടു.
രാവിലെ ആറ് മണിയോടെയായിരുന്നു ആദ്യ അപകടം.മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് വരുന്നതിനിടെ അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ വള്ളം അപകടത്തിൽപ്പെട്ടു. വള്ളത്തിൽ ഉണ്ടായിരുന്ന നാലുപേർ ശക്തമായ തിരമാലയിൽ കടലിലേക്ക് വീണു.മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ എബ്രഹാം മരിച്ചു.പരിക്കേറ്റ മൂന്ന് പേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏഴുമണിയോടെ മറ്റൊരുവള്ളവും തിരയിൽപ്പെട്ട് മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടതിനാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല.കടലിൽ പോകുന്നതും വരുന്നതും ഭയത്തോടെയാണെന്ന് മത്സ്യത്തൊഴിലാളികൾ
ഈ വർഷമിതു രണ്ടാമത്തെ വള്ളം മറിഞ്ഞുള്ള അപകട മരണമാണ്
മുതലാപ്പൊഴിയിൽ ഉണ്ടാകുന്നത്.
പുളിമുട്ട് അടുക്കിയത് ഉൾപ്പടെ
അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ പരിഹരിക്കാത്തതാണ് നിരന്തരമുള്ള അപകടങ്ങൾക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
വിദഗ്ധ പഠനങ്ങൾ പലതു നടന്നിട്ടും
പരിഹാരം മാത്രം കണ്ടിട്ടില്ല.