മഴ, ദുരന്തങ്ങള്‍ക്ക് കാതോര്‍ത്ത് തെക്കന്‍കേരളം

Advertisement

തിരുവനന്തപുരം . തെക്കൻ കേരളം മഴക്കെടുതിയില്‍. കായംകുളത്ത് ശക്തമായ കാറ്റിൽ മരം വീണ് യുവാവ് മരിച്ചു. പുല്ലൻപാറയിൽ വീട്ടിൽ കുടുങ്ങിയവരെ ഫയർഫോഴ്‌സ് രക്ഷപെടുത്തി. ചേർത്തലയിൽ ദേശിയ പാതയിൽ മരം വീണും. അരുവിക്കര സർക്കാർ ആശുപത്രിയുടെയും നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും മതിൽ തകർന്നു. പൊന്മുടിയിൽ യാത്ര നിരോധനം. എറണാകുളം ജില്ല മഴയിൽ മുങ്ങി. തിരുവനന്തപുരം മുതൽ എറണാകുളം വരെ കനത്ത മഴക്ക് സാധ്യത. യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെന്ന് റവന്യു മന്ത്രി.

കായംകുളം കൊയ്പള്ളി സ്വദേശി അരവിന്ദാണ് ശക്തമായ കാറ്റിൽ മരം വീണ് മരിച്ചത്. വീടിന് മുന്നിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 95 കാരി ഉൾപ്പെടെ അഞ്ചുപേർ വീട്ടിനുള്ളിൽ കുടുങ്ങി. ഫയർഫോഴ്‌സ് എത്തിയാണ് ഇവരെ രക്ഷപെടുത്തിയത്.

തിരുവനന്തപുരത്ത് ഇന്നലെ മുതൽ പെയ്ത മഴയിൽ ഉദിയന്നൂർ, പച്ചക്കാട് തോടുകൾ കരകവിഞ്ഞു. കൃഷിയിടങ്ങളിൽ വെള്ളം കയറി. മലയോര മേഖലയിൽ മഴ ശക്തമായതോടെ പൊന്മുടിയിൽ വീണ്ടും യാത്ര നിരോധനം ഏർപ്പെടുത്തി. കനത്ത മഴയിൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ മതിൽ തകർന്നു ആറ്റിൽ വീണു. അരുവിക്കര സർക്കാർ ആശുപത്രിയുടെയും ചിറയിൻകീഴ് പാലവിള സർക്കാർ സ്‌കൂളിന്റേടിയും മതിൽ ഇടിഞ്ഞു. വർക്കല പാപനാശത്ത് ബലിമണ്ഡപത്തിന് പിന്നിലെ കുന്ന് ഇടിഞ്ഞു. നാവായിക്കുളം മംമൂലി പാലത്തിനു സമീപം ഒരു കുടുംബം ഒറ്റപ്പെട്ടു.

കൊല്ലം ശാസ്താംകോട്ട ചവറ സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ആളില്ലാതിരുന്നത് അപകടം ഒഴിവാക്കി. ദേശിയ പാതയിൽ കുണ്ടറ ചീരാങ്കാവിന് സമീപം മരം വീണ് വൈദ്യുതി ലൈനുകൾ തകർന്ന്. എം സി റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി. കോട്ടയത്ത് കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു. നട്ടാശേരി സ്വദേശി രാധാകൃഷ്ണൻ നായരുടെ വീടാണ് തകർന്നത്.

ദേശീയപാത നിർമാണം നടക്കുന്ന

കൊട്ടിയം ചാത്തന്നൂർ ഭാഗങ്ങളിൽ വെള്ളക്കെട്ട്.

എറണാകുളം ജില്ലയൊട്ടാകെ വ്യാപക നാശനഷ്ടങ്ങൾ ആണ് ഉണ്ടായത്. വെള്ളക്കെട്ടുകൾ പരിഹരിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകിയെന്നും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും റവന്യു മന്ത്രി കെ രാജൻ. പരിഹാരമില്ലാത്ത പ്രശ്നങ്ങളേറെയാണ്. പാതിവഴിയിലായവയും മുടങ്ങിപ്പോയവയുമായ റോഡുപണികളുടെ ഭീകരാവസ്ഥ മഴയില്‍ വ്യക്തമായി. ദിവസമെന്നോണം ദുരന്തങ്ങള്‍ക്ക് ഇനി കാതോര്‍ക്കാം. മരുത്തടി , ശക്തികുളങ്ങര , മങ്ങാട് പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി.എംസി റോഡിൽ നിലമേലിലും വാളകത്തും വെള്ളക്കെട്ട്. ദേശീയപാത നിർമാണം നടക്കുന്ന കൊട്ടിയം ചാത്തന്നൂർ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഏതുസമയവും അപകടമുണ്ടാകാം.

അതെ സമയം തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ കനത്ത മഴ തുടരാനാണ് സാധ്യത.

Advertisement