തിരുവനന്തപുരം.പ്രധാനമന്ത്രിയുടെ കന്യാകുമാരി യാത്ര പരിപാടിയുടെ പ്ലാൻ ചേർന്നു. കേരള ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ച യാത്രാവിവരമാണ് ചോർന്നത്. പ്രധാനമന്ത്രി വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിന് എത്തുമെന്ന വിവരമടക്കമാണ് ചോര്‍ന്നത്.
സീക്രട്ട് – മോസ്റ്റ് ഇമ്മീഡിയറ്റ് എന്ന രേഖപ്പെടുത്തിയ യാത്ര പരിപാടിയുടെ ചാർട്ട് ആണ് ചോർന്നത്. കേരള ചീഫ് സെക്രട്ടറിക്കൊപ്പം എസ്പിജിക്കും ആണ് കോപ്പി നൽകിയിരുന്നത്.