സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനത്തിൽ നിലനിന്നിരുന്ന പ്രതിസന്ധി പരിഹരിച്ചു. സർക്കാരും നഴ്സിംഗ് മാനേജ്മെന്റുകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പരിഹാരമുണ്ടായത്. ഇത്തവണയും ഏകജാലകം വഴി പ്രവേശനം നടത്തും. കഴിഞ്ഞ വർഷം നഴ്സിംഗ് കൗൺസിൽ അനുമതി കിട്ടിയ കോളേജുകൾക്ക് ഇത്തവണയും അനുമതി നൽകും. പരിശോധന ഇല്ലാതെയായിരിക്കും അംഗീകാരം നൽകുക. അപേക്ഷാഫോമിന് ജിഎസ്ടി ഒഴിവാക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യവും സർക്കാർ അംഗീകരിച്ചു.