കല്ലറയിൽ പട്ടാപ്പകൽ നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം

Advertisement

തിരുവനന്തപുരം. കല്ലറയിൽ പട്ടാപ്പകൽ നടുറോഡിൽ സ്ത്രീകൾക്കെതിരെ അതിക്രമം. വഴി ചോദിച്ച സ്ത്രീകളുടെ കാറിൽ രണ്ടംഗ സംഘം അതിക്രമിച്ച് കയറി. 18-കാരിയുടെ ശരീരത്തിൽ കയറിപ്പിടിച്ചെന്നും വീഡിയോ എടുത്തെന്നും പരാതി.ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. ലൈംഗികാധിക്ഷേപത്തിന് പാങ്ങോട് പൊലീസ് കേസെടുത്തു.

തിരുവനന്തപുരം കല്ലറയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്ത്രീകൾക്കെതിരെ അതിക്രമം ഉണ്ടായത്. വഴി ചോദിച്ച് എത്തിയ നിലമേൽ സ്വദേശികളുടെ കാറിൽ രണ്ടുപേർ അതിക്രമിച്ച് കയറി. ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചതെന്നും പിടിച്ചുതള്ളി എന്നുമാണ് പരാതി

സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്ത പാങ്ങോട് പോലീസ് കല്ലറ സ്വദേശിയായ ഓട്ടോ ഡ്രൈവർ രാജീവിനെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി ഒളിവിലാണ്. ലൈംഗിക അധിക്ഷേപത്തിനാണ് കേസടുത്തത്. പട്ടാപ്പകൽ അതിക്രമം ഉണ്ടായിട്ടും അവിടെനിന്ന് പോകാനാണ് നാട്ടുകാർ പറഞ്ഞതെന്നുമാണ് യുവതിയുടെ മൊഴി