തീവ്രമഴയിലും കാറ്റിലും കെ.എസ്.ഇ.ബി.ക്ക് കനത്ത നാശനഷ്ടം

Advertisement

തിരുവനന്തപുരം.തീവ്രമഴയിലും കാറ്റിലും കെ.എസ്.ഇ.ബി.ക്ക് കനത്ത നാശനഷ്ടം. പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 895 എച്ച്.ടി. പോസ്റ്റുകളും 6230 എല്‍.ടി. പോസ്റ്റുകളും തകര്‍ന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് 6230 ഇടങ്ങളില്‍ എല്‍.ടി. ലൈനുകളും 895 ഇടങ്ങളില്‍ എച്ച്.ടി. ലൈനുകളും പൊട്ടിവീണു. 185 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്‍കാന്‍ സാധിച്ചുവെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.