ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Advertisement

ഈ വര്‍ഷശത്ത പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 26 വരെ നടന്ന ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഹയര്‍സെക്കന്ററി വകുപ്പിന്റെ പോര്‍ട്ടലുകളില്‍ ഫലം അറിയാനുള്ള വിപുലമായ സൗകാര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ തലത്തിലും വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത ഫലവും അറിയാം. 4,14,159 വിദ്യാര്‍ത്ഥികളാണ് പരീക്ഷാഫലം കാത്തിരുന്നത്. ഈ വര്‍ഷം നേരത്തെ തന്നെ മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.