ശക്തമായ മഴയിൽ പോത്ത് ഒഴുക്കിൽ പെട്ടു

Advertisement

തിരുവനന്തപുരം .നെടുമങ്ങാട് പത്താം കല്ലിൽ ശക്തമായ മഴയിൽ പോത്ത് ഒഴുക്കിൽ പെട്ടു. കിള്ളിയാറിലാണ് പോത്ത് ഒഴുക്കിൽ പെട്ടത്. പുഴയുടെ തീരത്ത് കെട്ടി ഇട്ടിരുന്ന പോത്ത് കെട്ടഴിഞ്ഞ് പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. പുഴയിൽ ഒഴുക്ക് കൂടിയതോടെ കുടുങ്ങി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഏറെ നേരത്തെ ശ്രമത്തിന് ഒടുവിലാണ് പോത്തിനെ രക്ഷിക്കാൻ കഴിഞ്ഞത്.