മസാല ബോണ്ട് കേസിലെ ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്ത് കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
പുതിയ സമൻസിൽ തോമസ് ഐസക്കിനെതിരെ കടുത്ത നടപടികൾ പാടില്ലെന്നു നേരത്തെ ഹൈക്കോടതി വ്യക്തമാക്കുകയും തൽസ്ഥിതി തുടരാൻ നിർദേശം നൽകിക്കൊണ്ട് ഇടക്കാല ഉത്തരവിറക്കുകയും ചെയ്തിരുന്നു.
മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമ ലംഘനങ്ങൾ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായും
കിഫ്ബിയുടെ രേഖാമൂലമുള്ള മറുപടി ഇക്കാര്യം ശരിവയ്ക്കുന്നുവെന്നും നേരത്തെയുള്ള ഹർജിയിൽ ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
Home News Breaking News ഇഡി ഇടപെടല്‍,കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും