രണ്ടാം ബാർകോഴ , മൊഴി എടുപ്പ് തുടരുന്നു

Advertisement

തിരുവനന്തപുരം. രണ്ടാം ബാർകോഴ വിവാദത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ മൊഴി എടുപ്പ് തുടരുന്നു. അനുമോൻ വിവാദ ശബ്ദരേഖ അയച്ച വാട്സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെയും , ശബ്ദരേഖയിൽ പരാമർശിച്ച ഹോട്ടൽ ഉടമകളുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. കൂടുതൽ ബാർ ഉടമകളുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. അതേസമയം ബാർകോഴ ആരോപണത്തിൽ സർക്കാരിനഎതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷം വിഷയം സജീവചർച്ചയാക്കുകയാണ്. പുതിയ മദ്യ നയത്തിൽ എക്സൈസ് വകുപ്പിനെക്കാൾ താല്പര്യം കൂടുതൽ ടൂറിസം വകുപ്പിന് എന്നാണ് പ്രതിപക്ഷ ആരോപണം. ഇന്നലെ ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വിമർശനമുന്നയിച്ച രംഗത്തെത്തിയിരുന്നു.

Advertisement