ഉരുൾ പൊട്ടൽ: കോട്ടയത്ത് തകർന്നത് 7 വീടുകൾ

Advertisement

കോട്ട‍യം: കനത്തമഴ തുടരുന്നതിനിടെ കോട്ടയത്ത് ഉരുൾപൊട്ടൽ. ഏഴ് വീടുകൾ തകർന്നതായാണ് വിവരം. ഭരണങ്ങാനം വില്ലേജിൽ ഇടമുറക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപ്പൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കോട്ടയത്തിൻ്റെ കിഴക്കൻ മലയോര മേഖകളിൽ രാത്രി കാല യാത്രാ നിരോധനവും ഉണ്ട്.