അതിരപ്പിള്ളി .ജനവാസമേഖലയിൽ കാട്ടുപോത്തിറങ്ങിയിട്ടും നടപടിയില്ലെന്ന് പരാതി.അതിരപ്പിള്ളി കോടശേരി രണ്ടുകൈയിലാണ് നാല് ദിവസമായി ജനവാസമേഖലയിൽ കാട്ടുപോത്ത് നിലകൊള്ളുന്നത്.കാട്ടുപോത്തിന് ശരീരത്തിൽ മുറിവുകളുണ്ട്, പുലിയുടെ ആക്രമണത്തിൽ സംഭവിച്ചതാകാമെന്ന് നാട്ടുകാർ.വനം വകുപ്പിനെ വിവരമറിയിച്ചിട്ടും കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് പരാതി.ഉദ്യോഗസ്ഥർ വന്ന് നോക്കി പോയതല്ലാതെ കാട്ടുപോത്തിനെ സ്ഥലത്ത് നിന്നും മാറ്റാനോ കാട് കയറ്റാനോ ഉള്ള നടപടികൾ സ്വീകരിച്ചിട്ടില്ല