മകനെ വനംവകുപ്പും പൊലീസും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കി, മുഖ്യമന്ത്രിക്കുമുന്നില്‍ പരാതിയുമായി മാധ്യമപ്രവര്‍ത്തകന്‍റെ മാതാവ്

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ച് വനം വകുപ്പും പോലീസും ചേർന്ന് കള്ളക്കേസിൽ കുടുക്കിയ 24 റിപ്പോർട്ടർ റൂബിൻ ലാലിൻ്റെ അമ്മ. മകനെ കള്ളക്കേസിൽ കുടുക്കിയ വനം വകുപ്പ് ബീറ്റ് ഓഫീസർ ജാക്സനെയും ക്രൂരമായി മർദ്ദിച്ച സിഐ ആൻഡ്രിക് ഗ്രോമികിനെയും സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യം. ഇരുവരെയും മാറ്റിനിർത്തി സ്വതന്ത്ര അന്വേഷണം വേണമെന്ന് അമ്മ രജനി മണിലാൽ. അതിനിടെ റൂബിൻ ലാലിനെതിരായ പരാതിയിൽ DIG അജിതാബീഗം അന്വേഷണം ആരംഭിച്ചു. അതിനിടെ റൂബിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പരിസ്ഥിതി സംഘടനകൾ പ്രതിഷേധം ശക്തമാക്കി.


വനംവകുപ്പ് ബീറ്റ് ഓഫീസർ ജാക്സനും അതിരപ്പള്ളി സിഐ ആൻഡ്രിക് ഗ്രോമികിനും വേണ്ടി വനംവകുപ്പിന്റെയും പോലീസിന്റെയും ഉന്നത തലത്തിൽ ഗൂഢാലോചന നടത്തി സംരക്ഷണം ഒരുക്കുന്ന പശ്ചാത്തലത്തിലാണ് അമ്മ മുഖ്യമന്ത്രിയോട് നീതി തേടിയത്. ഇരുവരെയും സസ്പെൻഡ് ചെയ്ത അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിൻറെ ആവശ്യം. കേസിൽ നിർണായകമായ റൂബിൻ ലാലിന്റെ മൊബൈൽ ഫോൺ അടക്കം തകർത്ത് തെളിവ് നശിപ്പിച്ച സി ഐ അതിരപ്പള്ളിയിൽ തുടർന്നാൽ മറ്റു തെളിവുകളും നശിപ്പിക്കുമെന്നാണ് ആശങ്ക. അച്ചടക്ക നടപടിയെടുത്തെങ്കിലും ജാക്സനെ വീടിനു സമീപത്തെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയത് പുനഃ പരിശോധിക്കണമെന്നും അമ്മ രജനി മണിലാൽ.


റൂബിനെ അടിവസ്ത്രത്തിൽ നിർത്തി ലോക്കപ്പിൽ മർദ്ദിച്ച സംഭവത്തിൽ ഡിഎജി അജിതാ ബീഗം അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി അശോക് എസ് പി നവനീത് ശർമ മുഖാന്തരം സമർപ്പിച്ച റിപ്പോർട്ട് ഐജി തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണം.


വനംവകുപ്പ് ബീറ്റ് ഓഫീസർ ജാക്സനും അതിരപ്പള്ളി സിഐ ആൻഡ്രിക് ഗ്രോമികിനും വേണ്ടി വനംവകുപ്പിന്റെയും പോലീസിന്റെയും ഉന്നത തലത്തിൽ ഗൂഢാലോചന നടത്തി സംരക്ഷണം ഒരുക്കുന്ന പശ്ചാത്തലത്തിലാണ് അമ്മ മുഖ്യമന്ത്രിയോട് നീതി തേടിയത്. ഇരുവരെയും സസ്പെൻഡ് ചെയ്ത അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിൻറെ ആവശ്യം. കേസിൽ നിർണായകമായ റൂബിൻ ലാലിന്റെ മൊബൈൽ ഫോൺ അടക്കം തകർത്ത തെളിവ് നശിപ്പിച്ച സി ഐ അതിരപ്പള്ളിയിൽ തുടർന്നാൽ മറ്റു തെളിവുകളും നശിപ്പിക്കുമെന്നാണ് ആശങ്ക. അച്ചടക്ക നടപടിയെടുത്തെങ്കിലും ജാക്സനെ വീടിനു സമീപത്തെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിയത് പുനഃ പരിശോധിക്കണമെന്നും അമ്മ രജനി മണിലാൽ.


റൂബിനെ അടിവസ്ത്രത്തിൽ നിർത്തി ലോക്കപ്പിൽ മർദ്ദിച്ച സംഭവത്തിൽ ഡിഎജി അജിതാ ബീഗം അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി അശോക് എസ് പി നവനീത് ശർമ മുഖാന്തരം സമർപ്പിച്ച റിപ്പോർട്ട് ഐജി തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണം.