വീണാ വിജയന്‍റെ കമ്പനി എക്സാലോജിക് സൊല്യൂഷൻസിന് വിദേശത്തും അക്കൗണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്

Advertisement

കൊച്ചി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജിക് സൊല്യൂഷൻസിന് വിദേശത്തും അക്കൗണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ഇതിൽ അന്വേഷണം വേണമെന്നും ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകി.

അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തില്‍ മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള
exalogic consulting media city എന്ന അക്കൗണ്ടിലേക്ക് കരിമണല്‍ കടത്തുമായി ബന്ധപ്പെട്ട പണം എത്തിയെന്നാണ് പ്രധാനപ്പെട്ട ആരോപണം.
എസ്എൻസി ലാവ്‍ലിൻ, പിഡബ്ലിയുസി അടക്കമുള്ള കമ്പനികളും ഈ അക്കൗണ്ടിലേക്ക് പണം നൽകി. തനിക്ക് പൂര്‍ണ്ണ ബോധ്യമുള്ള കാര്യമാണ് പറയുന്നതെന്നും ആരോപണം തെറ്റെങ്കില്‍ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാമെന്നും ഷോണ്‍ജോര്‍ജ്ജ്.

വിദേശത്തെ അക്കൗണ്ടിലെ പണമിടപാടുകൾ ആദായ നികുതി റിട്ടേൺസിൽ കാണിക്കേണ്ടതുണ്ട്. വീണ ഇൻകം ടാക്സ് റിട്ടേൺസിൽ വിദേശ അക്കൗണ്ട് വിവരങ്ങൾ കാണിച്ചിട്ടില്ലെങ്കിൽ ആദായ നികുതി നിയമപ്രകാരമാണ് കുറ്റമാണ്. ഇത് അന്വേഷണവിധേയമാക്കണമെന്നും ഷോണ്‍ ജോര്‍ജ്ജ്.

അതേസമയം സിഎംആർഎൽ എക്‌സാലോജിക് സൊല്യൂഷൻസ് വിദേശ ഇടപാട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി സമര്‍പ്പിച്ചിട്ടുണ്ട് . ഇഡിക്കും SFIOക്കും പരാതി നല്‍കിയതിന് പിന്നാലെയാണ് ഇത്.