ആലപ്പുഴ. ആവേശം സിനിമാ സ്റ്റൈലിൽ വാഹനത്തിൽ സ്വിമ്മിങ് പൂൾ പരീക്ഷിച്ച വ്ലോഗർ കുടുങ്ങി. വ്ലോഗർ സഞ്ജു ടെക്കി സ്വിമ്മിങ് പൂളാക്കിയ വാഹനം RTO എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കും .
വാഹനം ഓടിച്ചയാളുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. സഞ്ജു ടെക്കി ഉൾപ്പെടെ
മൂന്നുപേർക്ക് ആലപ്പുഴ മെഡിക്കൽ കോളജിൽ സന്നദ്ധ സേവനം ശിക്ഷ
ഒന്നരയാഴ്ച മുമ്പാണ് വ്ലോഗ്ഗർ സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിങ്ങ് പൂളൊരുക്കിയത്. കാറിനുള്ളിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് പടുത കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ ട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
ഇതിനിടെ പടുതയ്ക്ക് ലീക്കുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനുള്ളിലും വെള്ളം കയറി.സൈഡ് സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറി ക്കുകയും ചെയ്തു.ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിടുകയും ചെയ്തു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട RTO എൻഫോഴ്സ്മെൻറ് വിഭാഗം കാർ കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്തു. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും. വാഹനം കൂടുതൽ പരിശോധിച്ചു രൂപമാറ്റം വരുത്തിയതിനു കൂടുതൽ നടപടികൾ കൈക്കൊള്ളുന്നുമെന്നും ആർടിഒ ആർ രമണൻ പറഞ്ഞു
ബൈറ്റ്…
സഞ്ജുവിനും വാഹനത്തിൽ ഒപ്പം ഉണ്ടായിരുന്ന മറ്റു മൂന്നുപേർക്കും ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒരാഴ്ച കമ്മ്യൂണിറ്റി സർവ്വീസ് നടത്തണം, ഇതിന് പുറമേ മലപ്പുറം ഇടപ്പാളിൽ എം വി ഡി ട്രൈനിംഗിലും ഒരാഴ്ച പങ്കെടുക്കണം. ഇത്തരത്തിൽ അപകടകാരമായ രീതിയിൽ വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് rto പറഞ്ഞു.